Saturday, January 29, 2011

വേര്‍പാട്

അന്നായിരുന്നു ശ്രിന്ഗിയെ ആദ്യമായി വീട്ടില്‍ കൊണ്ട് വന്നത് . ആദ്യം തന്നേ പറയട്ടേ അവള്‍ ഒരു നല്ല പിടക്കോഴി ആയിരുന്നു . അനിയത്തിയും ഞാനും പഠനവും ബാപ്പ കച്ചവടവും ആയി തിരക്കിലായപ്പോള്‍ ഉമ്മിചിക്ക് ഒരു നേരമ്പോക്കിന് വേണ്ടി ഞാനാണ്‌ അവളെ അടക്കം മൂന്ന് കോഴി കളെ വീട്ടില്‍ കൊണ്ട് വന്നത് . ഉമ്മിച്ചി അവര്‍ക്ക് ഓരോരുതെര്‍ക്കും നല്ല ഓരോ പേരും നല്‍കി . കറുമ്പി, വള്ളി , പിന്നെ നമ്മുടെ ശ്രിന്ഗിയും .

ശ്രിന്ങ്ങി അവള്‍ ഒരു നാണക്കാരി ആയിരുന്നു . ഒറ്റ നോട്ടത്തില്‍ തന്നേ ആരും ഇഷ്ട്ടപെടുന്ന പ്രേകിര്തം . ഒറ്റ നോട്ടത്തില്‍ തന്ന ഉമ്മിചിക്ക് അവളെ ഇഷ്ട്ടപെട്ടു . അവള്‍ക്കും ഉമ്മിചിയെ ഇക്ക്ഷേ പിടിച്ചു എന്ന് തോന്നി . മറ്റു കോഴികളില്‍ നിന്നും വെതെയ്സ്തമായി തറയില്‍ വച്ച ഉടനെ തന്നെ അവള്‍ മെല്ലേ ഉമ്മിച്ചിയുടെ നേരേ മണ്ടി മണ്ടി നടന്നു ...... . അപൂര്‍വമായ ഒരു ബന്ധത്തിന്റെ തുടക്കം ആയിരുന്നു അത് .


ഉമ്മിചിക്ക് അവള്‍ തന്‍റെ മകളെ പോലെ ആയിരുന്നു . അവള്‍ക്കു മാത്രമേ വീടിനു അകത്തു കയറാന്‍ അധികാരം ഉണ്ടായിരുനുല്ലു... ഉമ്മുചിയുടെ കൂടെ ആയിരുന്നു അവളുടെ ഉറക്കം പോലും .. ഉമ്മിച്ചിയുടെ കൂടെ അതി രാവിലെ തന്നെ അവള്‍ ഉറക്കം എഴുന്നേക്കും ഉമ്മിച്ചി യുടെ കൈയില്‍ നിന്നും ഒരു പിടി ഗോതമ്പും തിന്നു ഒറ്റ പോക്കാണ് . മറ്റു കോഴികളെ പോലെയല്ല അവള്‍ക്കു സ്വന്തമായ് ഒരു പാത്രം പോലും ഉണ്ടായിരുന്നു ........ ഉമ്മിച്ചി അതില്‍ കൊടുത്താല്‍ മാത്രമേ അവള്‍ കഴിക്കത്തു ഉള്ളായിരുന്നു .


" ഇജ്ജു ഇതു കഴിച്ചിട്ട് ചുനകുട്ടി യെ പോലെ അങ്ങ് പൊക്കോ അവളുമാര് മയി ഒന്നും അടി ഉണ്ടാക്കിയിട്ട് വരരുത് .. ആയ കറുമ്പി ക്ക് എപ്പോ ഇച്ചിരി കുറുമ്പ് കൂടുതലാ .. അവളുമായി വലിയ കൂട്ട് ഒന്നും വേണ്ട ............" ഉമ്മിച്ചി പറഞ്ഞതെല്ലാം മനസിലായെന്ന മട്ടില്‍ അവള്‍ തലയാട്ടി കൊണ്ട് കഴിച്ചു കൊണ്ടിരിക്കും . പിന്ന ഒരു പോക്കാണ് ."ദൂരെയൊന്നും പോകരുത് എളുപ്പം ഇങ്ങു വരണം " ശരി എന്നാ മട്ടില്‍ വാലും കുലുക്കി ഒരു ഓട്ടമാണ് ...


അടുക്കള കതവില്‍ ഒരു മുട്ടല്‍ ...... ടിക്ക് ടിക്ക് തെറ്റ് ധരിക്കേണ്ട ഇതും ഉമ്മിചിയും ശ്രിന്ഗിയും തമ്മിലുള്ള ഒരു രസകരമായ ചടങ്ങാണ് . കൊട്ട് കേള്‍ക്കേണ്ട താമസം " ഇജ്ജു പിന്നെയും വന്നോ ? ഇനി ഇന്നില്ല" പത്തു പതിനഞ്ചു ഗോതമ്പ് പാത്രത്തില്‍ ഇട്ടു കൊടുത്തിട്ട് ഉമ്മ ശകാരിക്കുന്നത് കേള്‍ക്കാം . ഇതു ദിവസത്തില്‍ പത്തു പതിനഞ്ചു ദിവസം ആരെങ്ങേരുന്ന ഒരു കലാ പരിപാടി ആണ് ...


ശ്രിങ്ങി വളര്‍ന്നു വലുതായി .. അവള്‍ക്കു ഒരു കൂട്ട് വേണം എന്ന് ഉമ്മിചിക്ക് തോന്നി അങ്ങനെ ആണ് അപ്പു വീട്ടില്‍ എത്തുന്നത്‌ ഒരു നല്ല പൂവന്‍ ..ശ്രിന്ഗിയും അവനും ഇണ പിരിയാത്ത കൂട്ടുകാരായി പിന്നെ അവനും ഉമ്മുചിയുടെ ഇഷ്ട്ടക്കാരനായി . എങ്കിലും ഉമ്മിചിക്ക് ശ്രിങ്ങിയോടു തന്നെ ആയിരുന്നു മമത കൂടുതല്‍


കാലം കടന്നു പോയി എനിക്ക് ചെറിയ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടായി .. ഉമ്മിച്ചിയുടെ പ്രേതിഷേദം വക വെക്കാതെ ഞാന്‍ അപ്പുവിനെ ഷാപ്പില്‍ കൊടുത്തു പണം ആക്കി .. .. ഉമ്മിച്ചി ശ്രിന്ഗിയെ ആശ്വസിപ്പിച്ചു " നീ വിഷമിക്കണ്ട ഡി അതിലും നല്ല പൂവനെ ഞാന്‍ നിനക്ക് കൊണ്ട് തരാം ... ആ തല തെരിച്ചവെന്റെ പൈസ കൊണ്ട് വാങ്ങിച്ചത് കൊണ്ടാണ് അവന്‍ അപ്പു വിനെ കൊണ്ട് പോയപ്പോള്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് . " ശ്രിങ്ങിയുടെ വിഷമം ഒന്നും അത് കൊണ്ട് തീര്‍നില്ല ... അവള്‍ ഭക്ഷണം കഴിക്കാതായി അതോടൊപ്പം ഉമ്മിചിയും വിഷമത്തിലായി .അവള്‍ പറമ്പില്‍ അങ്ങോളം ഇങ്ങോളം നടന്നു കരഞ്ഞു കൊണ്ടിരുന്നു . അവളുടെ പുറെകെ വിഷമത്തോടെ ആശ്വാസ വാക്കുകളുമായി ഉമ്മിചിയെയും കാണാമായിരുന്നു . എനിക്ക് വളരെ വിഷമമായി ..............


പിറ്റേ ദിവസം ഉമ്മിച്ചിയുടെ നിലവിളി കേട്ട് കൊണ്ടാണ് ഞാന്‍ എഴുനെട്ടത്‌ . " അല്ലഹ് ഞമ്മട ശ്രിന്ഗിയെ കാണാനില്ല " ഉമ്മുച്ചി ഉറക്കെ നിലവിളിച്ചു കൊണ്ട് പറഞ്ഞു . പറമ്പ് മുഴുവന്‍ ഞങ്ങള്‍ അരിച്ചു പെറുക്കി ഒരു ഫലവും ഉണ്ടായില്ല .രാവിലെ ഉമ്മിച്ചി തുറന്നു വിട്ടതാണ് പിന്നെ കണ്ടിട്ടില്ല ........... ഉമ്മിച്ചി വളരെ വിഷമത്തിലായി . പിന്നെ ശ്രിന്ഗിയെ ആരും കണ്ടിട്ടില്ല ....


ഇപ്പോഴും ഉമ്മിച്ചി ശ്രിങ്ങിക്കുള്ള ഭക്ഷണം പതിവായി ആ പാത്രത്തില്‍ വക്കും. അടുക്കള കതവില്‍ മുട്ട് കേള്‍ക്കുമ്പോള്‍ ഉമ്മുച്ചി ഓടി ചെന്ന് നോക്കുന്നത് കാണാം . " ശ്രിങ്ങി എന്തായാലും തിരിച്ചു വരും അവള്‍ക്കു എന്നെ പിരിയാന്‍ കഴിയില്ല " ഉമ്മിച്ചി ഇടയ്ക്കൊക്കെ പുലമ്പുന്നത് കേക്കാം .......... ശ്രിങ്ങി തിരിച്ചു വരുമോ ? ഉമ്മിചിയോടൊപ്പം ഞാനും കാത്തിരിക്കുന്നു .........................................................


dedicated to my friend .. Nishad

No comments:

Post a Comment