ഔദ്യോകിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷമുള്ള ജീവിതം ഒരു ശുന്യത ശ്രിഷ്ട്ടിചപ്പോള്‍ എന്തെങ്കിലും നേരമ്പോക്കുകള്‍ ആരംഭിക്കാം എന്ന് തോന്നി .എപ്പോള്‍ എന്ന് എവിടവെച്ചു തോന്നി എന്ന് അറിയില്ല ... തപാല്‍ സ്റ്റാമ്പ് ശേഖരണം, നാണയ ശേഖരണം ......... കുറേ ഹോബ്ബീസ് മനസ്സില്‍ മിന്നി മറഞ്ഞു .എല്ലാ കാര്യങ്ങളിലും വെത്യസ്തത എന്നത് ഒരു ട്രെന്‍ഡ് ആയതിനാല്‍ മനസ് ആ വഴിക്ക് തുറന്നു വച്ചു. റിട്ട്യര്‍മെന്റിന് ശേഷമുള്ള ജീവിതം മരണത്തിനായുള്ള കാത്തിരിപ്പാണ് . ജീവിതത്തിനു പകരം മരണത്തെ സ്നേഹിക്കുന്ന സമയം ,കാമുകിയെപ്പോലെ ഒന്ന് ചുംബിക്കാന്‍ ആഗ്രഹിക്കുന്ന സമയം . മരണത്തെ തന്നേ ഹോബി ആക്കിയാലോ ? മനസ് നിയത്രനമില്ലാത അതിനു തോന്നിയടുതൊക്കെ സഞ്ചരിക്കാന്‍ തുടങ്ങി , ഭ്രാന്തമായ ചിന്തകള്‍, മനസിന് വല്ലാത്തൊരു ലഹരി .. അത് വല്ലാത്തൊരു ലഹരി തന്നെ കള്ളിനും കന്‍ചാവിനും നല്കാന്‍ പറ്റാത്ത ഭ്രാന്തമായ ഒരു ലഹരി . മരണവു മായി ബന്തപെട്ട ഹോബ്ബീസ്? മത ഗ്രന്ഥങ്ങള്‍ വായിച്ചു മരണത്തെ സ്വാഗതം ചെയ്യ്താലോ? ഒരു വെത്യസ്തതയും തോന്നിയില്ല
കുറച്ചു നേരം ആലോചിച്ചെങ്കിലും മരണത്തിനും മനസിനും ഒരു പോലെ ഇഷ്ടപെട്ട ഒരു ഹോബി കണ്ടെത്താന്‍ കഴിഞ്ഞില്ല .. വളരെയതികം നിരാശ നോന്നി .. പത്രം വായിച്ചതിനു ശേഷമാവേട്ടെ ഇനിയുള്ള കണ്ടുപിടുത്തങ്ങള്‍ . ലോകത്തുള്ള പത്രങ്ങളും ,മാസികകളും പല പ്രാവിശ്യം വിഴുങ്ങുക ഇപ്പോഴത്തേ -പ്രധാനപെട്ട ഒരു ജോലി ... വാര്‍ത്തകള്‍ വായിക്കുക ..രാഷ്തൃയക്കാരെയും ,രാജ്യെതെയും കുറ്റം പറയുക (മനസ്സില്‍ മാത്രം , പുറത്തു പറയാനുള്ള ധൈര്യം ഇപ്പോഴില്ല ... പണ്ടും ഇതു തന്നെ ആയിരുന്നു അവസ്ഥ ) .പത്ര താളുകള്‍ മറിച്ചുള്ള യാത്രക്കിടയില്‍ എന്തോ ഒന്ന് മനസ്സില്‍ തടഞ്ഞു .-- വിനോദ യാത്രയ്ക്ക് പോയ 2 വിധ്യര്തികള്‍ മുങ്ങി മരിച്ചു .-- പൊടുന്നനേ ഒരു ചിന്താ സ്ഫോടനം .. സ്റ്റാമ്പ് ശേകരണം പോലെ മരിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചാലോ? മനസിനും സന്തോഷം മരണത്തിനും സന്തോഷം വെത്യസ്തമായ ഒരു ഹോബി ... ട്രെണ്ടും (ഏതു കാര്യം തുടങ്ങിയാലും വെത്യസ്തത സമുഹം ആവശ്യപെടുന്ന ഒന്നാണല്ലോ?) ഹാപ്പി ആയി. എന്ന് തുടങ്ങണം ഹോബി തുടങ്ങുന്നതിനു മുന്‍പ് ആരെങ്കിലും രാഹു കാലം നോക്കുമോ ? കോളേജ് ലും ജീവിതത്തിലും നിരീശാരവാതി ആയിട്ടു അറിയപ്പെട്ട താന്‍ രാഹുര്‍ നോക്കണോ ?(ചുമ്മാ ജാഡ മാത്രം മനസ്സില്‍ ദൈവത്തി ney വിളിച്ചോണ്ട് ദൈവത്തിനെയ് കുറ്റം പറയുക ഒരു ശീലമായി മാറി എന്ത് ചെയ്യാന്‍ പറ്റും) . എന്തായാലും നല്ല ഒരു ദിവസം നോക്കി മാത്രമേ തുടങ്ങുന്നു ഉള്ളു .. "ചരിത്രം സൃഷ്ട്ടിക്കാന്‍ പോവുകയാണല്ലോ... " എങ്ങനെ തുടങ്ങണം? എന്തെല്ലാം ആവശ്യമുണ്ട് ? മരണം ..രാമായണം തന്നെ ഉപയോഗിക്കാം .. രാമായണത്തിന്റെ താളുകളില്‍ മരണ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിന്നും വെട്ടി എടുത്തു ഭംഗിയായി ഒട്ടിക്കാം ... ദിവസവും ആയിരക്കണക്കിനു ആളുകള്‍ മരിക്കുണ്ട് ..നൂറു കണക്കിന് വാര്‍ത്തകള്‍ പത്രങ്ങളിലും വരുന്നുണ്ട് .. സാധാരണ മരണങ്ങളോട് ഒരു താല്‍പ്പര്യം തോന്നിയില്ല .. വെതെയ്സ്തമായ അപകട മരണങ്ങള്‍ ശേഖരിക്കാം ...
എന്താന്നില്ലാത്ത ഒരു ആവേശം .. നേരേ പോയി കലണ്ടര്‍ നോക്കി നാളെ കര്‍ക്കിടകം ഒന്ന് ... കാലന്റെ മാസത്തില്‍ തന്നെ കണക്കെടുപ്പ് തുടങ്ങാം .. ആവേശം അലകടലായി ........ ഒരു ദുരന്തം നാളെ ഉണ്ടാകും ....... നല്ല തുടക്കം കിട്ടും .ഉറക്കിതിന്റെ വിളി തുടങ്ങി കഴിഞ്ഞു .......... അതിനു വിഖാതം സൃഷ്ട്ടിച്ചൂ കൂടാ .മരണ കണക്കെടുപ്പിനു മുന്‍പ് അര്‍ദ്ധ മരണം നല്ലതാണു .
രാവിലെ തന്നെ പത്രങ്ങള്‍ പരതി ....... സാധാരണ മരണങ്ങള്‍ അല്ലാതേ ഒരു അപകട മരണമോ വെത്യേസ്തമായ മരണങ്ങലോ കണ്ടില്ല .... വളരെ അധികം നിരാശയും കോപവും തോന്നി ... കാലനെയും കര്‍ക്കിടകതെയും ശപിച്ചു .മദ്യം നിരാശ്യക്ക് നല്ല മരുന്നാണല്ലോ? ബാഗും എടുത്തു പുറപ്പെട്ടു ...... വോഡ്ക അഞ്ചു പെഗ് അങ്ങ് അകത്താക്കി ...... പണ്ടേ മുതല്‍ ഉള്ള ശീലമാണ് റഷ്യന്‍ മാത്രമേ പിടിക്കുകയുള്ളു (കിക്ക് ).നാളെയെങ്കിലും ഒരു നല്ല വാര്‍ത്ത പ്രതിക്ഷിക്കുന്നു......... പ്രതിക്ഷ അതാണല്ലോ ജീവിതം
ന്യൂസ് : അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി --
ഏകദേശം അറുപത്തി രണ്ടു വയസ്സ് പ്രായമുള്ള ആളെ അജ്ഞാത വാഹനം തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . മരിക്കുന്ന സമയത്ത് അയാളുടെ കൈയില്‍ ഒരു ബാഗ് നിറയ ന്യൂസ് പേപ്പറും ഒരു രാമായണവും ഉണ്ടായിരുന്നു.................................
അയാള്‍ തന്‍റെ എഴുത്ത് നിര്‍ത്തി ...... ഇതു ആദ്യമായി അല്ല അയാള്‍ കഥ എഴുതുന്നത് ..... അമ്പതു വര്‍ഷമായി ഇതു തന്നെ പണി . " അത്യധുനികാന്‍ ,ആധുനികന്‍ ഹാ ഹാ ....... " അയാള്‍ പുലമ്പി കൊണ്ടിരുന്നു ..." വയസ്സായി പഴയത് പോലെ എഴുതാന്‍ കഴിയുനില്ല" ...... തന്‍റെ കഥകളില്‍ മരണം ഒരു അധിതിയെ പോലെ കടന്നു വരുന്നതായി അയാള്‍ മനസിലാക്കി .. '"മരണം ഒരിക്കലും രെക്ഷപെടാന്‍ പറ്റാത്ത ദൈവത്തിന്റെ അല്ല പിശാചിന്റെ കുരുക്ക് ..... ഒരു ഭീരുവിനെ പോലെ മരന്നെതെ കാത്തിരിക്കാന്‍ തനിക്കു വയ്യ മരണത്തെ അങ്ങോട്ട് ചെന്ന് കീഴടക്കുക അതാണ് ഒരു ത്രില്ല് ഹാ ഹാ .." അയാള്‍ ഒരു ഭ്രാന്തനെ പോലെ ചിരിച്ചു കൊണ്ട് ഇരുന്നു . " ഒരു കുപ്പി സൈനൈട് ഒറ്റ കുടി ഹാ ഹാ മരണത്തിനു സ്വാഗതം " അയാള്‍ എന്തോ കരുതികൂട്ടി പുറത്തേക്കു പോയി ...
മരണത്തെ അയാള്‍ കീഴടക്കി കാണുമോ ? അതോ മരണം അയാളെ കീഴടക്കിയോ?
No comments:
Post a Comment